Fri, 31 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Kaykkuru Ragesh

ഓ​പ്പ​റേ​ഷ​ൻ സ്റ്റീ​ൽ ബേ​ഡ്: കാ​യ്ക്കു​രു രാ​ഗേ​ഷും കൂ​ട്ടാ​ളി​യും പി​ടി​യി​ൽ

കൊ​ച്ചി: ഓ​പ്പ​റേ​ഷ​ൻ സ്റ്റീ​ൽ ബേ​ഡി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ന്ന പ​രി​ശോ​ധ​ന​യി​ൽ ര​ണ്ട് പേ​ർ കൂ​ടി പി​ടി​യി​ൽ. അ​ന്തി​ക്കാ​ട് പെ​രി​ങ്ങോ​ട്ടു​ക​ര കി​ഴ​ക്കു​മു​റി അ​യ്യാ​ട്ട് വീ​ട്ടി​ൽ രാ​ഗേ​ഷ് (കാ​യ്ക്കു​രു രാ​ഗേ​ഷ് 42), വാ​ടാ​ന​പ്പ​ള്ളി ഗ​ണേ​ശ മം​ഗ​ലം മേ​പ്പ​റ​മ്പി​ൽ വീ​ട്ടി​ൽ ജു​ഗ​ൽ ( 21 ) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

അ​ങ്ക​മാ​ലി പോ​ലീ​സ് ഇ​വ​രെ പി​ടി​കൂ​ടി​യ​ത്. അ​റു​പ​തോ​ളം കേ​സു​ക​ളി​ലെ പ്ര​തി​യാ​ണ് രാ​ഗേ​ഷ്. ഹൈ​വേ കൊ​ള്ള കേ​സി​ൽ ക​ർ​ണാ​ട​ക​യി​ലെ ജ​യി​ലി​ൽ​നി​ന്നും ക​ഴി​ഞ്ഞ ജൂ​ൺ അ​വ​സാ​ന​മാ​ണ് ഇ​യാ​ൾ പു​റ​ത്തി​റ​ങ്ങി​യ​ത്. 11 കേ​സു​ക​ളി​ൽ പ്ര​തി​യാ​ണ് ജു​ഗ​ൽ. കാ​പ്പ ചു​മ​ത്തി ഇ​യാ​ളെ ജി​ല്ല​യി​ൽ​നി​ന്ന് നാ​ട് ക​ട​ത്തി​യി​രി​ക്കു​ക​യാ​ണ്.

അ​ങ്ക​മാ​ലി​യി​ൽ ഹൈ​വേ കൊ​ള്ള ന​ട​ത്തു​ന്ന​തി​ന് ഒ​ത്തു​കൂ​ടി​യ സം​ഘ​ത്തി​ൽ ഉ​ൾ​പ്പെ​ട്ട​വ​രാ​ണ് ഇ​പ്പോ​ൾ പി​ടി​കൂ​ടി​യ ര​ണ്ട് പേ​ർ. ഞാ​റ​യ്ക്ക​ൽ വൈ​പ്പി​ൻ ബ്ലാ​വേ​ലി വീ​ട് ശ്യാം​കു​മാ​ർ (42), തൃ​ശൂ​ർ തൃ​പ്ര​യാ​ർ തി​രി​യേ​ട​ത്ത് വീ​ട് അ​രു​ൺ ദേ​വ് (23), പാ​റ​ക്ക​ട​വ് കു​റു​മ​ശ്ശേ​രി വേ​ങ്ങൂ​പ​റ​മ്പി​ൽ വീ​ട് നി​ധി​ൻ (32), പൂ​തം​കു​റ്റി മാ​ളി​യേ​ക്ക​ൽ വീ​ട് ജോ​യി (53), ആ​ല​പ്പു​ഴ മു​ള​ക്ക​ഴ പു​ത്ത​ൻ​പു​ര​യ്ക്ക​ൽ വീ​ട് ഷെ​മാ​ൻ മാ​ത്യു (33) എ​ന്നി​വ​രെ പൊ​ലീ​സ് പി​ടി​കൂ​ടി​യി​രു​ന്നു.

ക​ഴി​ഞ്ഞ ചൊ​വ്വാ​ഴ്ച പു​ല​ർ​ച്ചെ പൂ​തം​കു​റ്റി ഭാ​ഗ​ത്ത് വാ​ഹ​ന പ​രി​ശോ​ധ​ന​യ്ക്കി​ടെ ശ്യാം​കു​മാ​ർ, അ​രു​ൺ ദേ​വ്, നി​ധി​ൻ എ​ന്നി​വ​ർ സ​ഞ്ച​രി​ച്ചി​രു​ന്ന വാ​ഹ​നം പ​രി​ശോ​ധി​ച്ച​പ്പോ​ൾ ക​ത്തി ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്ന് ഇ​വ​രെ വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്യു​ക​യാ​യി​രു​ന്നു. ഇ​വ​രി​ൽ​നി​ന്നും ല​ഭി​ച്ച വി​വ​ര​ത്തി​ന്‍റെ
അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പൂ​തം​കു​റ്റി​യി​ലു​ള്ള ഒ​രു വീ​ട്ടി​ൽ ഒ​ത്തു​കൂ​ടി​യി​രു​ന്ന മ​റ്റു​ള്ള​വ​രെ പി​ടി​കൂ​ടി​യ​ത്.

ഹൈ​വേ​യി​ലൂ​ടെ പ​ണ​വു​മാ​യി വ​രു​ന്ന വാ​ഹ​നം കൊ​ള്ള​യ​ടി​ക്കാ​നാ​യി പ​ദ്ധ​തി​യി​ടു​ക​യാ​യി​രു​ന്നു ഇ​വ​ർ. ഓ​പ്പ​റേ​ഷ​ൻ സ്റ്റീ​ൽ ബേ​ഡി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ന്ന പ​രി​ശോ​ധ​ന​യി​ൽ 25 ഓ​ളം ക്രി​മി​ന​ലു​ക​ളെ​യാ​ണ് എ​റ​ണാ​കു​ളം റൂ​റ​ൽ ജി​ല്ലാ പോ​ലീ​സ് ഇ​തു​വ​രെ അ​റ​സ്റ്റ് ചെ​യ്ത​ത്.

Latest News

Corehub Up